Monday, June 30
BREAKING NEWS


Central Budget കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്; ബജറ്റ് സമ്മേളനം രണ്ട് ഘട്ടമായി നടക്കും

By News Desk

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം ഈമാസം 31 മുതല്‍ രണ്ട് ഘട്ടമായി ചേരും. ഫെബ്രുവരി 13 വരെയാണ് ആദ്യ ഘട്ടം. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലു വരെയാണ് രണ്ടാം ഘട്ടം.

ആദായനികുതി ഇളവുകളടക്കം വലിയ നികുതിപരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്ന ബജറ്റാണ്. തുടർച്ചയായ എട്ടാം തവണയാണു നിർമല സീതാരാമൻ പൊതുബജറ്റ് അവതരി പ്പിക്കുന്നത്.

Also Read: https://www.buddsmedia.com/kolkata-rg-kar-rape-murder-the-court-found-the-accused-guilty-and-sentencing-on-monday/#google_vignette

31 ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യുന്ന തോടെ സമ്മേളനത്തിന് തുടക്കമാകും.

ഫെബ്രുവരി ഒന്നിന് രാവിലെ 11നാകും ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ശനിയാഴ്ചയാണെങ്കിലും പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗ് നടത്തിയാകും ഈ വർഷത്തെ സമ്പൂർണ പൊതുബജറ്റ് അവതരിപ്പിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *