Monday, June 30
BREAKING NEWS


Gopan Swami ഗോപൻ സ്വാമിയുടെ മഹാസമാധി ഇന്ന്; സമാധി ഇടം ഒരുക്കി സംഘാടകർ

By News Desk



തിരുവനന്തപുരം
: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൊതുദർശനത്തിന് ശേഷം മഹാസമാധിയായി സംസ്കാരം നടത്തുമെന്ന് മകൻ സനന്ദൻ പറഞ്ഞു. നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കും. അതേസമയം മതാചാര്യന്മാരുടെ സാന്നിധ്യത്തിലായിരിക്കും മഹാസമാധി നടത്തുകയെന്നും ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും മകൻ സനന്ദൻ വ്യക്തമാക്കി. നാമജപ ഘോഷയാത്രോട് കൂടിയാണ് ഭൗതിക ശരീരം എത്തിക്കുന്നത്. തുടർന്ന് കൈലാസനാഥ ക്ഷേത്ര സമീപത്തെ സമാധിസ്ഥലത്ത് മൂന്ന് മണിയോട് കൂടി മഹാസമാധി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Also Read: https://www.buddsmedia.com/sharon-murder-case-greeshma-and-uncle-guilty-mother-acquitted-sentencing-tomorrow/

എന്നാൽ കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം . ഭാര്യയുടെയും മക്കളുടെയും മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിർണായകമാണെന്നും പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *