Monday, June 30
BREAKING NEWS


ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1

By Bijjesh uddav

Aditya-L1 സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 11.50ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്.

സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.

വിക്ഷേപണത്തോടനുബന്ധിച്ച്‌ ഇസ്റോ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പേടകത്തിന്റെ ചെറുമാതൃകയുമായെത്തി പൂജ നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *