Monday, June 30
BREAKING NEWS


‘കപ്പേള’ തെലുങ്കിലേക്ക്;നടി അനിഖ സുരേന്ദ്രനോ?

By Bijjesh uddav

ദേശീയ പുരസ്‌ക്കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘കപ്പേള’ തെലുങ്കിലേക്ക്. ബാലതാരമായെത്തിയ നടി അനിഖ സുരേന്ദ്രനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അനിഖ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രമാകും ഇത്.

Kappela (2020) | Kappela Malayalam Movie | Movie Reviews, Showtimes |  nowrunning

മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച ജെസി എന്ന കഥാപാത്രത്തെയാണ് അനിഖ അവതരിപ്പിക്കുക. അനിഖ ആദ്യമായി നായിക ആകുന്ന ചിത്രമാകും ഇത്.അതേസമയം റോഷന്‍ മാത്യു അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ല. തെലുങ്കില്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും വ്യക്തമല്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജ്ജുന്റെ ഹിറ്റ് ചിത്രം ‘അല വൈകുണ്ഠപുരമുലോ’, ‘ജെഴ്സി’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ നിര്‍മ്മാണക്കമ്ബനിയാണ് സിതാര എന്റര്‍ടെയ്ന്‍മെന്റ്സ്.

കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുനിര്‍മ്മിച്ച ചിത്രമാണ് കപ്പേള. അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം മാര്‍ച്ച്‌ 6ന് തിയെറ്ററുകളില്‍ എത്തിയിരുന്നെങ്കിലും കോവിഡ് വ്യാപനം മൂലം പിന്‍വലിക്കുകയായിരുന്നു. ജൂണ്‍ 22ന് ആണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *