Friday, August 8
BREAKING NEWS


High Court മോട്ടോർബൈക്കും മാരകായുധമായി പരിഗണിക്കാം: ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

By Bijjesh uddav

കൊച്ചി: High Court മറ്റൊരാളെ കൊലപ്പെടുത്താനോ പരിക്കേൽപ്പിക്കാനോ ഉപയോഗിക്കുന്ന പക്ഷം മോട്ടോർസൈക്കിൾ പോലുള്ള വാഹനം പോലും മാരകായുധം ആയി കണക്കാക്കാനാവുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

പ്രണയബന്ധം എതിർത്തതിന് പെൺസുഹൃത്തിന്റെ പിതാവിനെ ബൈക്കിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ, പന്മന, കൊല്ലം സ്വദേശിയായ മനോജ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നിർണായക നിരീക്ഷണം നടത്തിയിരിക്കുന്നത്.

മനോജ് ഉദ്ദേശിച്ചിട്ടുള്ളത് ക്ഷുദ്ര പരിക്കല്ലെന്നും, ആ സംഭവത്തിൽ ബൈക്ക് തന്നെ ആക്രമണായുധമായി ഉപയോഗിച്ചതായും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ, ഉപയോഗിക്കുന്ന വസ്തുവിന്റെ സ്വഭാവം എന്തായാലും, അതിന്റെ ഉപയോഗ ലക്ഷ്യമാണ് അതിനെ മാരകായുധമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

2005 മെയ് 11-ന് രാത്രി ഇടപ്പള്ളിക്കോട്ട ജങ്ഷന് സമീപം പബ്ലിക് റോഡിൽ ചവറ സ്വദേശിയായ വ്യക്തിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച കേസാണ് ഈ സംഭവം. പ്രണയബന്ധം ചോദ്യം ചെയ്തതിലുള്ള പ്രകോപനമാണ് അതിനുണ്ടായ കാരണമെന്നാണ് പരാതിയിലുണ്ടായിരിക്കുന്നത്. കീഴ്ചുണ്ടിന് പരിക്ക് പറ്റിയതിനെ തുടർന്ന്  മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.

പ്രഥമദൃഷ്ട്യാ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് ആറുമാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

അപ്പീൽ നൽകിയ അഡീഷണൽ സെഷൻസ് മൂന്നാം കോടതി ശിക്ഷ നിലനിറുത്തിയതോടെ, മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ശിക്ഷയുടെ നിയമപരമായ അടിസ്ഥാനങ്ങൾ അംഗീകരിച്ചുവെങ്കിലും, തടവ് “കോടതി പിരിയുന്നത് വരെ” മാത്രമാക്കി ഇളവ് അനുവദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *