Sunday, June 29
BREAKING NEWS


രണ്ട് മാസം മുൻപ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വീട്ടിന് സമീപം കുഴിച്ചിട്ട നിലയിൽ; ഭർത്താവും കുടുംബവും കസ്റ്റഡിയിൽ

By sanjaynambiar

ഫരീദാബാദ്: ഉത്തർപ്രദേശിലെ ഫരീദാബാദിൽ യുവതിയുടെ ജീർണിച്ച നിലയിലുള്ള മൃതദേഹം റോഡരികിലെ കുഴിയിൽനിന്ന് കണ്ടെത്തിയതോടെ നടുക്കുന്ന റഹസ്യം പുറത്ത്. ഷിക്കോഹബാദ് സ്വദേശിനിയായ തനു രാജ്പുത് എന്ന യുവതിയാണ് കൊലചെയ്യപ്പെട്ടത്. മൃതദേഹം വീട്ടിൽനിന്ന് വെറും പത്ത് അടി അകലെയുള്ള കുഴിയിലാണു മറച്ചുവച്ചിരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അരുണ്‍ സിങ് ഭർതൃ മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ എന്നിവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടതിന്റെ കാരണം വ്യക്തമല്ല.

തനുവിനെ കാണാതായതായി രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഭർത്താവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയത്. യുവതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അവർ പോലീസിനോട് പറഞ്ഞത്. അതേസമയം തനുവിനെ കാണാനില്ലെന്ന് യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് ഭർത്താവായ അരുണ്‍ സിംഗിന്റെ വീടിന് സമീപമുള്ള റോഡരികിലെ കുഴിയിൽ ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *